ഈ വർഷത്തെ ക്രിസ്മസ് ആഘോഷങ്ങൾക്ക് ഇവിടെ തുടക്കം കുറിക്കുകയാണ്. ഞങ്ങളുടെ ആദ്യത്തെ ക്രിസ്മസ് ആഘോഷമാണിത്. നക്ഷത്രങ്ങളും വിവിധ തരത്തിലുള്ള ബൾബുകളും,പുൽക്കൂടുകളും ഒരുക്കി ക്രിസ്മസിനെ വരവേൽക്കുന്നു... ഒപ്പം ആഘോഷപരിപാടികളും.....
എന്റെ B. Ed ജീവിതയാത്രലേക്ക് ഞാൻ നിങ്ങളെയും ക്ഷണിക്കുന്നു....... Let's explore the B.Ed life......
Thursday, December 23, 2021
Wednesday, December 22, 2021
കോളേജ് തിരഞ്ഞെടുപ്പ് ചൂടിൽ ആണ്... Gyooz 🔥🔥
ആര്യാട് ബി.എഡ് കോളേജ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുവനായി തിരഞ്ഞെടുപ്പ് ചൂടിൽ ആയിരിക്കുകയാണ്. 11:00am ആയതോടെ ഇലക്ഷൻ നേർ നടപടികൾ ആരംഭിച്ചു. അധ്യാപക-വിദ്യാർഥികൾ തങ്ങളുടെ സമ്മതദായക കർത്തവ്യം നിറവേറ്റുന്നതിനായി തിരഞ്ഞെടുപ്പ് ബൂത്തിലെ വാതുക്കൽ മലയാളം ഹിന്ദി, Mathematics, Physical Science, Natural Science എന്നീ ക്രമത്തിൽ അണിചേർന്നു. ഏതാണ്ട് രണ്ടരയോടെ രാധ ടീച്ചർ ഫലം പ്രസിദ്ധീകരിച്ചു. കോളേജ് ചെയർമാനായി ആഷിക്കും,ചേർ പേഴ്സൺ ആയി ഗീതു മോഹനും,ജനറൽ സെക്രട്ടറിയായി അനൂപ് വി മഹേന്ദ്രനും, ആർട്സ് ക്ലബ് സെക്രട്ടറിയായി മിഥുനും, മാഗസിൻ എഡിറ്ററായി അമൃതയും, സാഹിത്യസമാജം ക്ലബ് സെക്രട്ടറിയായി ആരെയും തിരഞ്ഞെടുത്തു.
Monday, December 6, 2021
The talent Day
ഇന്ന് ഒന്നാംവർഷ അധ്യാപക വിദ്യാർഥികളുടെ talent day ആയിരുന്നു. ഈ ഒരു ദിവസത്തിനുവേണ്ടി കഴിഞ്ഞ ആഴ്ച തന്നെ ഇതിനുവേണ്ടിയുള്ള പരിശീലനങ്ങൾ തുടങ്ങിയിരുന്നു. ഉച്ചയൂണ് കഴിഞ്ഞ് കൃത്യം ഒന്നരയോടെയാണ് പരിപാടികൾക്ക് തിരശ്ശീല ഉയർന്നത്. വ്യക്തിഗതമായും സംഘം ചേർന്നും പരിപാടികൾ അവതരിപ്പിച്ചു. ഞങ്ങൾ ഗണിതശാസ്ത്ര അധ്യാപക വിദ്യാർത്ഥികളുടെ വക ഒരു കുഞ്ഞു Dance Performance ഉണ്ടായിരുന്നു......
Friday, December 3, 2021
A virtual Assembly by B.Ed Mathematics students
-
ബി.എഡ് കരിക്കുലത്തിന്റെ ഭാഗമായുള്ള ആദ്യഘട്ട അധ്യാപക പരിശീലനത്തിനായി എനിക്ക് ലഭിച്ചത് ശ്രീകാര്യം ഗവൺമെൻറ് ഹൈസ്കൂളാണ്.ഞാൻ രേഷ്മ, കാർത്തിക, ആര്...











