Friday, June 30, 2023

Teaching Practice 2 [ from june26 to 30]

 അധ്യാപന പരിശീലനത്തിന്റെ നാലാം ആഴ്ചയിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി. എക്സ്സൈസ് ഡിപ്പാർട്മെന്റ് കഴക്കൂട്ടത്തെ ഉദ്യോഗസ്ഥർ ബോധവത്കരണ ക്ലാസ്സ്‌ നടത്തി. കുട്ടികൾക്കായി പോസ്റ്റർ നിർമാണം, ക്വിസ്, തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു. സ്കൂളിൽ നടന്ന വിവിധ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. ഈ ആഴ്ച മികച്ചതായിരുന്നു





Friday, June 23, 2023

Teaching Practice II [ from june19 to 23 ]

 അധ്യാപക പരിശീലനത്തിന്റെ മൂന്നാം ആഴ്ചയിൽ വായനാവാരാചരണം ആയിരുന്നു പ്രധാന പരിപാടി. സ്കൂളിലെ പൊതുപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിനോടൊപ്പം വായനാവാരാചരണത്തിലും പങ്കെടുക്കുവാൻ കഴിഞ്ഞു. വായനവാരം കവി ശ്രീ.പീതാംബരൻ നായർ ഉദ്ഘാടനം ചെയ്തു. വായനാദിന ക്വിസ്, അക്ഷരവൃക്ഷം, കവിത രചന കഥാരചന തുടങ്ങിയ പരിപാടികൾ നടന്നു.








Friday, June 16, 2023

Teaching Practice II [From june 12 to 16]



അധ്യാപക പരിശീലനത്തിന്റെ രണ്ടാം ആഴ്ച നല്ല രീതിയിൽ ഉപയോഗപ്പെടുത്തുവാൻ കഴിഞ്ഞു. സ്കൂൾ അസംബ്ലി, ഉച്ചഭക്ഷണ വിതരണം തുടങ്ങിയ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. വായനാവാനാചരണം ആരംഭിക്കുന്നതിനു മുൻപായി കുട്ടികളിൽ വായന ശീലം വളർത്തുന്നതിന് ഒരു ക്ലാസ്സിൽ ഒരു പത്രം പദ്ധതിയുടെ ഉദ്ഘാടനം നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്. കുട്ടികളുടെ നോട്ട് ബുക്കുകൾ നോക്കുവാൻ ഈയാഴ്ച കഴിഞ്ഞു. പ്രതീക്ഷിച്ച രീതിയിൽ പ്ലാനുകൾ ക്ലാസിൽ എടുത്തു. ഈയാഴ്ച നല്ല രീതിയിൽ ക്ലാസ് കൈകാര്യം ചെയ്യുവാൻ സാധിച്ചു. ഈയാഴ്ച മനോഹരമായ രീതിയിൽ മുന്നോട്ടു കൊണ്ടുപോയി.



ശിൽപശാല 2023
കുട്ടികളുടെ പഠന രീതി എങ്ങനെയൊകെ മെച്ചപ്പെടുത്താം എന്നു മാതാപിതാക്കൾക്കു ക്ലാസ്സ്‌ കൊടുത്തു......










 

Sunday, June 11, 2023

Teaching Practice 2 [ From june 8 to 9]

 അധ്യാപന പരിശീലനത്തിന്റെ രണ്ടാംഘട്ടം 2023 ജൂൺ എട്ടാം തീയതി ആരംഭിച്ചു. ഫിസിക്കൽ സയൻസ് ഓപ്ഷണലിലെ അമീനയായിരുന്നു ഒപ്പം ഉണ്ടായിരുന്നത്. കൃത്യസമയത്ത് തന്നെ രാവിലെ സ്കൂളിൽ എത്തുവാൻ ഞങ്ങൾക്ക് കഴിഞ്ഞു. രജിസ്റ്ററിൽ ഒപ്പിട്ടതിനു ശേഷം സ്റ്റാഫ് റൂമിലേക്ക് പോയി. തുടർന്ന് സ്കൂളിലെ ടീച്ചറുടെ നിർദ്ദേശം അനുസരിച്ച് എട്ടാം ക്ലാസിലേക്ക് പോയി. ഈയാഴ്ച രണ്ടു ദിവസമായിരുന്നു ക്ലാസ്സ് എടുക്കുവാനായി ലഭിച്ചത്. കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുന്നത് അടക്കമുള്ള പ്രവർത്തനങ്ങളിൽ പങ്കെടുത്തു. അധ്യാപന പരിശീലനത്തിന്റെ ഒന്നാം ആഴ്ച നല്ല രീതിയിൽ തന്നെ മുൻപോട്ട് കൊണ്ടുപോകുവാൻ കഴിഞ്ഞു.

Innovative work

 A crossword puzzle for the formula of solids