Sunday, December 25, 2022

Teaching Practice 1 [Dec From 18 to 23]

 അധ്യാപന പരിശീലനത്തിന്റെ മൂന്നാം ആഴ്ച പരീക്ഷച്ചൂടിലായിരുന്നു ഉണ്ടായിരുന്നത്. ഇൻവിജിലേറ്റർ ചുമതല ആസ്വദിക്കുവാനുള്ള അവസരം ലഭിച്ചു. ഗൗരവത്തോടൊപ്പം രസകരവുമായിരുന്നു ഇത്.



Friday, December 16, 2022

Teaching practice 1 [Dec from 12 to17]

 അധ്യാപക പരിശീലനത്തിന്റെ രണ്ടാം ആഴ്ച അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് കടന്നുപോയത്.പ്രൈമറി വിഭാഗം വിദ്യാർത്ഥികളുടെ ഏകദിന വിനോദ യാത്രയിൽ അവരോടൊപ്പം സഞ്ചരിക്കുവാൻ ഒരു അവസരം ലഭിച്ചു.


ഭിന്നശേഷി ഭാഗത്തിൽ ഉൾക്കൊള്ളുന്ന വിദ്യാർത്ഥികൾക്കായി മജീഷ്യൻ മുതുകാട് സ്ഥാപിച്ച മാജിക് പ്ലാനറ്റേറിയത്തിലാണ് ഞങ്ങൾ എത്തിയത്. ഭിന്നശേഷി വിഭാഗം കുട്ടികളുടെ വിവിധ ശേഷികൾ അവിടെ ഞങ്ങൾക്ക് കാണുവാൻ കഴിഞ്ഞു. വിവിധ മാജിക് ഷോകളും അവിടെ ഉണ്ടായിരുന്നു. വാവ സുരേഷ്, മാന്ത്രികൻ മുതുകാട് തുടങ്ങിയവരെ ഞങ്ങൾ കണ്ടു.








ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെട്ടവരെ അകറ്റിനിർത്തേണ്ട അവരല്ലെന്നും അവരെ ചേർത്തു പിടിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണെന്നും വിദ്യാർത്ഥികളെ മനസ്സിലാക്കി കൊടുക്കുന്ന ഒരു വലിയ ലക്ഷ്യം യാത്രയിലൂടെ സാധിച്ചു. ക്രിസ്മസ് ആഘോഷങ്ങളുടെ തിരക്കുകളായിരുന്നു മറ്റൊന്ന്. സ്കൂൾ ക്രിസ്മസ് പരിപാടിക്ക് വേണ്ട മാലാഖയുടെ ചിറകുകൾ ഞങ്ങൾ നിർമ്മിച്ചു. അർദ്ധ വാർഷിക മൂല്യനിർണയം നടക്കുന്ന വേളയിൽ പരീക്ഷ ചുമതലയും ഞങ്ങൾക്ക് ലഭിച്ചു. അധ്യാപകന് ഉണ്ടായിരിക്കേണ്ട വിവിധ ഗുണങ്ങൾ മനസ്സിലാക്കുവാൻ സഹായകമായ ഈയാഴ്ച വളരെ സന്തോഷകരമായിരുന്നു.


















Saturday, December 10, 2022

Teaching Practice 1[Dec from 05 to 10]

ബി.എഡ് കരിക്കുലത്തിന്റെ ഭാഗമായുള്ള ആദ്യഘട്ട അധ്യാപക പരിശീലനത്തിനായി എനിക്ക് ലഭിച്ചത് ശ്രീകാര്യം ഗവൺമെൻറ് ഹൈസ്കൂളാണ്.ഞാൻ രേഷ്മ, കാർത്തിക, ആര്യ, അതുല്യ.ഇനി കുറച്ചു ദിവസം ഒന്നിച്ചു പ്രവർത്തിക്കണം എന്നുള്ളതിനാൽ ഞങ്ങളുടെ പേരിന്റെ ആദ്യക്ഷരം വച്ചു ഞങ്ങളുടെ സംഘത്തിന് കർമ്മ(KARMA)എന്നു പേരിട്ടു. ആദ്യ ദിനമായ ഡിസംബർ അഞ്ചിന് രാവിലെ 9 മണിക്ക് തന്നെ ഞങ്ങൾ സ്കൂളിൽ എത്തിച്ചേർന്നു.ഹെഡ്മിസ്ട്രസിനെ കണ്ടതിനു ശേഷം ഓഫീസിലുള്ള അറ്റൻഡൻസ് രജിസ്റ്ററിൽ ഒപ്പുവെച്ചു.സ്കൂളിലെ അസംബ്ലിക്ക് ശേഷം അവരവർക്ക് അനുവദിച്ച സ്റ്റാഫ് റൂമുകളിലേക്ക് ഞങ്ങൾ മടങ്ങി.ആദ്യദിനം പരിചയപ്പെടലിന്റെതായിരുന്നുവെങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ ക്ലാസ് ഉണ്ടായിരുന്നു.
എട്ടാം ക്ലാസിന്റെ ഒരു ഡിവിഷനും ഒമ്പതാം ക്ലാസിന്റെ ഒരു ഡിവിഷനുമാണ് എനിക്ക് ലഭിച്ചത്.കുട്ടികൾ സൗഹൃദപരമായി തന്നെ എന്നോട് ഇടപെട്ടു.സ്കൂൾ അച്ചടക്കം നിയന്ത്രിക്കൽ ,ഉച്ചഭക്ഷണ വിതരണം,സ്കൂൾ ഓഡിറ്റിംഗ് രേഖകൾ പരിശോധിക്കൽ തുടങ്ങിയ ചുമതലകൾ നിർവഹിക്കുവാൻ എനിക്ക് കഴിഞ്ഞു.ഐസിടി മാതൃക,ഐ ടി എം മാതൃക എന്നിവ ഉപയോഗിച്ച് ക്ലാസുകൾ നയിച്ചു.എല്ലാകാര്യത്തിനും ഗണിത വിഭാഗം അധ്യാപികയുടെ സഹായവും ഉണ്ടായിരുന്നു.സ്കൂളിലെ എല്ലാ അധ്യാപകരും സൗഹൃദാന്തരീക്ഷത്തിലാണ് മുൻപോട്ട് പോയത്.അധ്യാപക പരിശീലനത്തിന്റെ ആദ്യ വാരം മികച്ച രീതിയിൽ പൂർത്തിയാക്കുവാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്.













Innovative work

 A crossword puzzle for the formula of solids