Friday, January 27, 2023

Teaching Practice1[ jan 23 to jan 27]

ഏഴാം ആഴ്ചയിലേക്ക്....


ഈ ആഴ്ചയിലെ അധ്യാപക പരിശീലനം മികച്ച അനുഭവമാണ് സമ്മാനിച്ചത്. തിങ്കളാഴ്ചത്തെ സ്കൂൾ അസംബ്ലി ഇംഗ്ലീഷിൽ ആയിരുന്നു അവതരിപ്പിച്ചത്. ചൊവ്വാഴ്ച പ്രത്യേക അസംബ്ലി ഉണ്ടായിരുന്നു. അസംബ്ലിയിൽ പരേഡ് നടത്തി. വിവിധ കായിക മത്സരങ്ങൾക്ക് സമ്മാനാർഹരായ വിദ്യാർഥികൾക്ക് സമ്മാനങ്ങൾ നൽകി. സ്കൂൾ വാർഷികവുമായി ബന്ധപ്പെട്ട പരിപാടികളുടെ പരിശീലനത്തിൽ കുട്ടികളെ സഹായിക്കുവാൻ ഞങ്ങൾക്ക് കഴിഞ്ഞു. സ്കൂളിൽ ഡയഗ്നോസ്റ്റിക് ടെസ്റ്റ് ഞാൻ നടത്തി. ഈയാഴ്ച മനോഹരമായിരുന്നു.

Friday, January 20, 2023

Teaching Practice 1 [ from jan 16 to jan 20]

 ആറാം ആഴ്ചയിലേക്ക്....


ഈ ആഴ്ച ഷീജ ടീച്ചർ ക്ലാസ്സ്‌ സന്ദർശിക്കുവാൻ എത്തി. ഐ. സി. റ്റി മാതൃകയിലാണ് ക്ലാസെടുത്തത്. ക്ലാസ്സ്‌ മികച്ചതാക്കുവാനുള്ള നിർദ്ദേശങ്ങൾ ടീച്ചർ തന്നു. സ്കൂൾ ഡിസിപ്ലിൻ ചാർജ് ഉണ്ടായിരുന്നു. കുട്ടികൾക്ക് ഭക്ഷണം നൽകുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ പങ്കെടുത്തു. "ശ്രദ്ധ " എന്ന ക്ലാസ്സ്‌ നയിച്ചു. ഈ ആഴ്ചത്തെ പരിശീലനം മികച്ചതായിരുന്നു.

Saturday, January 14, 2023

Teaching Practice 1 [ from jan 9 to jan13]

 അഞ്ചാം ആഴ്ചയിലേക്ക്....



ഈ  വർഷത്തെ ആദ്യഅസംബ്ലി ജനുവരി 10 ന് ഹിന്ദി ദിവസിനോട്‌ അനുബന്ധിച്ചായിരുന്നു. ദിനത്തിന്റെ പ്രാധാന്യത്തെപ്പറ്റി ഹിന്ദി ടീച്ചർ സംസാരിച്ചു. ഹിന്ദിയുമായി ബന്ധപ്പെട്ട് സാംസ്കാരിക പരിപാടികൾ നടന്നു. ശ്രദ്ധ എന്ന പേരോട്കൂടിയ സാക്ഷരത ക്ലാസിനു ആരംഭമായി. സി. എ. എം, ഐ. സി. റ്റി മോഡൽ ക്ലാസുകൾ ഈ ആഴ്ച നയിച്ചു. ജനറൽ പേപ്പർ ഷീജ ടീച്ചർ ക്ലാസ്സ്‌ നിരീക്ഷണത്തിനായി എത്തി.
















Saturday, January 7, 2023

Teaching Practice 1 [ from jan 4 to jan 7]

നാലാം ആഴ്ചയിലേക്ക്




24-ാം തീയതി മുതൽ മൂന്നാം തീയതി വരെ ക്രിസ്മസ് അവധിയായിരുന്നു. ജനുവരി നാലാം തീയതി പതിവുപോലെ ക്ലാസുകൾ ആരംഭിച്ചു.  മികച്ച രീതിയിൽ തന്നെ ക്ലാസുകൾ എടുക്കുവാൻ കഴിഞ്ഞു എന്നത് അഭിമാനകരമാണ്. സ്കൂളിലെ വിവിധ പ്രവർത്തനങ്ങളിൽ പങ്കെടുക്കുവാൻ എനിക്ക് കഴിഞ്ഞു. സ്കൂൾ ആഡിറ്റ് റിപ്പോർട്ട് തയ്യാറാക്കുന്നതിൽ അധ്യാപകരെ സഹായിക്കുവാൻ    അവസരം ലഭിച്ചു. പിടിഎ മീറ്റിങ്ങിന്റെ ചുമതല ലഭിച്ചത് മികച്ച അനുഭവമായിരുന്നു. ശനിയാഴ്ച്ച പ്രവൃത്തി ദിനമായിരുന്നു. മികച്ച രീതിയിൽ തന്നെ ക്ലാസുകൾ നയിക്കുവാൻ ഈയാഴ്ച കഴിഞ്ഞു.







Innovative work

 A crossword puzzle for the formula of solids