Sunday, August 20, 2023

Tuesday, August 8, 2023

Last moments of teaching Practice

 From july 31 to August 2.

ബി എഡ് കരിക്കുലത്തിന്റെ ഭാഗമായുള്ള അധ്യാപന പരിശീലനത്തിന്റെ അവസാന ആഴ്ചയായിരുന്നു ഇത്. എട്ടാം ആഴ്ചയിലും ആസ്വദിച്ച് തന്നെ അധ്യാപനം ചെയ്യുവാൻ എനിക്ക് കഴിഞ്ഞു. അധ്യാപകർ സ്കൂളുകളിൽ എപ്രകാരം പ്രവർത്തിക്കണം എന്നും കുട്ടികളോട് എങ്ങനെ ഇടപെടണമെന്നും മനസ്സിലാക്കിത്തന്ന ആഴ്ചകൾ ആയിരുന്നു കഴിഞ്ഞു പോയത്. പാഠപുസ്തകത്തെ കേന്ദ്രീകരിച്ചുകൊണ്ടുള്ള പഠനം മാത്രമല്ല കുട്ടികളെ നല്ല സാമൂഹ്യ ജീവികളാക്കി മാറ്റുവാനുള്ള ഉത്തരവാദിത്വവും അധ്യാപകനിൽ നിക്ഷിപ്തമാണ്. സാർവത്രികമായി ഒരു വ്യക്തിയുടെ വ്യക്തിത്വ വികസനം സാധ്യമാക്കുന്ന പ്രക്രിയയാണ് അധ്യാപനം. സ്കൂളിലെ വിവിധ പ്രവർത്തനങ്ങളിൽ പങ്കെടുക്കുക വഴി എനിക്ക് ഒരു അധ്യാപകന്റെ ചുമതലകൾ നേരിട്ട് അനുഭവിച്ച് അറിയുവാനുള്ള അവസരം ലഭിച്ചു. പ്രതിസന്ധി ഘട്ടങ്ങളെ എങ്ങനെ നേരിടണമെന്നും സഹപ്രവർത്തകരോട് എങ്ങനെ ഇടപെടണം എന്നുമുള്ള ആശയങ്ങൾ എന്റെ മനസ്സിൽ പാകുവാൻ ഈ കാലഘട്ടത്തിന് കഴിഞ്ഞു. ശ്രീകാര്യം ഗവൺമെന്റ് ഹൈസ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും അനധ്യാപകരും എന്നോട് വളരെ സ്നേഹത്തോടെയാണ് ഇടപെട്ടത്. നല്ല അന്തരീക്ഷം ആയിരുന്നു സ്കൂൾ എനിക്ക് നൽകിയത്. എല്ലാവരോടുമുള്ള നന്ദി ഒറ്റവാക്കിൽ രേഖപ്പെടുത്തുന്നു.


കുറച്ചു നിമിഷങ്ങൾ ഇവിടെ പങ്കുവക്കുന്നു........







Friday, August 4, 2023

Teaching Practice [ from july 10 to 14]

 അധ്യാപന പരിശീലനം തന്നെ ആറാം ആഴ്ചയിൽ സ്കൂളിലെ വിവിധ പ്രവർത്തനങ്ങളിൽ പങ്കെടുക്കുവാൻ കഴിഞ്ഞു. ഡയഗ്നോസിസ് ടെസ്റ്റ് ഈയാഴ്ച നടത്തി. റെമഡിയൽ ടീച്ചിങ്ങിന് ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തി. ക്ലാസുകൾ നന്നായി കൈകാര്യം ചെയ്യുവാൻ സാധിച്ചു.

Innovative work

 A crossword puzzle for the formula of solids