ഇന്ന് കോളേജിലെ എന്റെ ആദ്യത്തെ ദിവസം ആണ്. പുതിയ ലോകം,പുതിയ സ്ഥലം, പുതിയ ആൾക്കാർ. താമസിക്കാനുള്ള വീട് കണ്ടു സാധനങ്ങളെല്ലാം അവിടെ കൊണ്ടു വച്ചപ്പോൾ നേരം വൈകിയത് ഞാൻ അറിഞ്ഞതേയില്ല. ഒരു കാട്ടിൽ അതിന്റെ ഒത്തനടുക്ക് ഒരു പഴയ ബംഗ്ലാവ്. ഒരു വിജനമായ സ്ഥലം. വീട് കാവലിനായി അവിടെ ഒരു അപ്പൂപ്പനും അമ്മൂമ്മയും മാത്രം. വേറെ ഗത്യന്തരം ഒന്നും ഇല്ലാത്തതുകൊണ്ട് തൽക്കാലം താമസിക്കാനായി ഞാനവിടെ തിരഞ്ഞെടുത്തു. ഒടുവിൽ 9:45am ആയി കോളേജിൽ കയറിയപ്പോൾ . പ്രിൻസിപ്പൽ സാർ കൃത്യസമയത്ത് ക്ലാസ്സിൽ കയറിയിരുന്നു. ആകെ അവശനായി മുഷിഞ്ഞ വസ്ത്രം അതോടെ ഞാൻ ക്ലാസിലേക്ക് കയറി. എജുക്കേഷൻ എന്താണെന്നും,ഒബ്സർവേഷൻ എന്താണെന്നും,ഒരു അധ്യാപകൻ എങ്ങനെ ആയിരിക്കണമെന്നും സാർ വളരെ വ്യക്തമായി പറഞ്ഞു തന്നു. ശേഷം ഓരോ അധ്യാപകരെയും അവർ പഠിപ്പിക്കുന്ന വിഷയത്തെപ്പറ്റിയും പറഞ്ഞു. അന്നുതന്നെ എനിക്ക് രണ്ടു കൂട്ടുകാരെയും കിട്ടി. അനൂപും ആഷിക്കും. തൽക്കാലം എന്റെ ഭക്ഷണത്തിന്റെ ചുമതല അനൂപ് ഏറ്റെടുത്തു. അങ്ങനെ ക്ലാസ് കഴിഞ്ഞപ്പോൾ മനസ്സില്ലാമനസ്സോടെ ആണെങ്കിലും ഞാൻ ആ ബംഗ്ലാവിലേക്ക് താമസത്തിനായി ചെന്നു........


