അധ്യാപന പരിശീലനത്തിന്റെ മൂന്നാം ആഴ്ച പരീക്ഷച്ചൂടിലായിരുന്നു ഉണ്ടായിരുന്നത്. ഇൻവിജിലേറ്റർ ചുമതല ആസ്വദിക്കുവാനുള്ള അവസരം ലഭിച്ചു. ഗൗരവത്തോടൊപ്പം രസകരവുമായിരുന്നു ഇത്.

പരീക്ഷയ്ക്ക് ശേഷം ക്രിസ്മസ് ആഘോഷത്തിന്റെ തിരക്കിലായിരുന്നു ഞങ്ങൾ. ഇതിന്റെ ഭാഗമായി വിവിധ ചുമതലകൾ ഞങ്ങൾക്ക് ലഭിച്ചു. സ്കൂൾ അലങ്കാരം, അച്ചടക്ക നിയന്ത്രണം തുടങ്ങിയവ മികച്ച രീതിയിൽ ചെയ്യുവാൻ കഴിഞ്ഞു. കേക്ക് മുറിച്ചും ബിരിയാണി വിതരണം ചെയ്തു വിവിധ കലാപരിപാടികളോടുകൂടിയും 23/12/2022 ൽ സ്കൂളിൽ ക്രിസ്മസ് ആഘോഷം നടന്നു. അധ്യാപന പരിശീലന ജീവിതത്തിലെ മികച്ച ഒരാഴ്ച കൂടി അങ്ങനെ കടന്നുപോയി.



No comments:
Post a Comment