Monday, March 14, 2022

Pi Day Celebration


                   ആര(വ)൦


മാർച്ച്‌ 14 മാത്‍സ് അസോസിയേഷൻ ഇലുമിനാറ്റിയുടെ നേതൃത്വത്തിൽ ആര(വ)൦ pi day celebration 2k22 എന്ന പരിപാടി സംഘടിപ്പിച്ചു. കൃത്യം 11 മണിക്ക് അഞ്ജലിയുടെ ഈശ്വരപ്രർഥനയോടെ പരിപാടി ആരംഭിച്ചു. അസിസ്റ്റന്റ് പ്രൊഫസർ ജയ ടീച്ചർ എല്ലാവരെയും സ്വാഗതം ചെയ്തു. Dr പ്രശാന്ത് സാർ അധ്യക്ഷ പദവി അലങ്കരിച്ചു. പരിപാടി ഉദ്ഘാടനം ചെയ്തത് ചേർത്തല retired AEO M.V സുഭാഷ് സാർ ആയിരുന്നു.π യുടെ മൂല്യത്തെയും അതിൻറെ പ്രധാന്യത്തെയും കുറിച്ച് സാർ ക്ലാസ്സ്‌ എടുത്തു.ഗണിതവും നിത്യജീവിതവും തമ്മിലുള്ള ബന്ധത്തെയും കുറിച്ച് പറയാൻ സാർ മറന്നില്ല. രാധ ടീച്ചർ , പാർവതി എസ്‌, ഗീതു മോഹൻ എന്നിവർ ആശംസകൾ നേർന്നു. പരിപാടിയിൽ പങ്കാളികളായി വിജയിപ്പിച്ച എല്ലാവർക്കും ആനീസ് കൃതജ്ഞത നേർന്നു. ഉച്ചക്ക് ശേഷം ഗണിതവുമായി ബന്ധപ്പെട്ട കളികൾ ഏർപ്പെടുത്തി. പൈ ദിനത്തോടനുബന്ധിച്ച് അന്തർകലാലയ ക്യിസ്സ് മത്സരവും സ്കൂൾ വിദ്യാർത്ഥികൾക്ക് പോസ്റ്റർ നിർമാണ മത്സരവും സംഘടിപ്പിച്ചു.പൈ ദിനപരിപാടി വളരെ വിജയകരമായിരുന്നു.






No comments:

Post a Comment

Innovative work

 A crossword puzzle for the formula of solids